ഇന്ത്യയ്ക്കെതിരെ പരമ്പര വിജയം, ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ദക്ഷിണാഫ്രിക്ക

ഇന്ത്യയ്ക്കെതിരെ 4-1ന്റെ പരമ്പര വിജയത്തോടെ ഐസിസി വനിത ഏകദിന ടീം റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ദക്ഷിണാഫ്രിക്ക. നാലാം മത്സരത്തില്‍ തന്നെ പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നും വിജയം കരസ്ഥമാക്കുവാന്‍ സാധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 11 മത്സരങ്ങളില്‍ പത്തും വിജയിച്ചാണ് രണ്ടാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നത്.

162 റേറ്റിംഗ് പോയിന്റുമായി ഓസ്ട്രേലിയ ആണ് ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 118 പോയിന്റും ഇംഗ്ലണ്ടിന് 117 പോയിന്റുമാണുള്ളത്. ഇന്ത്യ 111 പോയിന്റോടെ നാലാം സ്ഥാനത്താണ്.