ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയന്‍ താരം കളിക്കില്ല

ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയയുടെ സോഫി മോളിനെക്സ് കളിയ്ക്കില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ തോളിനേറ്റ പരിക്ക് മൂലമാണ് കളിക്കാത്തത്. പകരം ഡെലീസ്സ കിമ്മിന്‍സിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. മീഡിയം പേസറും വാലറ്റത്തില്‍ നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനവും കാഴ്ച വയ്ക്കുന്ന താരമാണ് കിമ്മിന്‍സ്.

വിക്ടോറിയയ്ക്ക് വേണ്ടിയുള്ള പരിശീലന സെഷനിടിയൊണ് സോഫിയ്ക്ക് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ ഡൈവിംഗിലെ പാളിച്ചയാണ് താരത്തിനു തിരിച്ചടിയായത്. താരത്തിനു എത്ര കാലം വിശ്രമം വേണ്ടി വരുമെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും വരും ദിവസങ്ങളിലെ വിലയിരുത്തലിനു ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നുമാണ് ഓസ്ട്രേലിയന്‍ ഫിസിയോ പറയുന്നത്.

പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 22നു വാക്കയില്‍ നടക്കും. ഫെബ്രുവരി 24, മാര്‍ച്ച് 3 തീയ്യതികളിലാണ് അടുത്ത മത്സരങ്ങള്‍ നടക്കുന്നത്.