ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ വനിത സംഘത്തെ പ്രഖ്യാപിച്ചു. 17 വയസ്സുകാരി താരം ഷെഫാലി വര്‍മ്മയ്ക്ക് ആദ്യമായി ഏകദിന-ടെസ്റ്റ് ടീമില്‍ അവസരം ലഭിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യ ഏകദിനത്തിനും ടെസ്റ്റിനുമായി 18 അംഗ സംഘത്തെയും ടി20യ്ക്കായി 17 അംഗ സംഘത്തെയുമാണ് പ്രഖ്യാപിച്ചത്. ടി20യില്‍ ഹര്‍മ്മന്‍പ്രീത് കൗറും മറ്റു ഫോര്‍മാറ്റില്‍ മിത്താലി രാജുമാണ് ക്യാപ്റ്റന്മാര്.
ജൂണ്‍ 16ന് ബ്രിസ്റ്റോളില്‍ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിയ്ക്കുന്നത്. അതിന് ശേഷം ഏകദിന പരമ്പരയും ടി20 പരമ്പരയും നടക്കും. രമേശ് പവാര്‍ വീണ്ടും കോച്ചായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ കൂടിയാണ് ഇത്.
ടെസ്റ്റ് – ഏകദിന സ്ക്വാഡ്: Mithali Raj (capt), Smriti Mandhana, Harmanpreet Kaur (vc), Punam Raut, Priya Punia, Deepti Sharma, Jemimah Rodrigues, Shafali Verma, Sneh Rana, Taniya Bhatia (wk), Indrani Roy (wk), Jhulan Goswami, Shikha Pandey, Pooja Vastrakar, Arundhati Reddy, Poonam Yadav, Ekta Bisht, Radha Yadav.
ടി20 സ്ക്വാഡ്: Harmanpreet Kaur (capt), Smriti Mandhana (vc), Deepti Sharma, Jemimah Rodrigues, Shafali Verma, Richa Ghosh, Harleen Deol, Sneh Rana, Taniya Bhatia (wk), Indrani Roy (wk), Shikha Pandey, Pooja Vastrakar, Arundhati Reddy, Poonam Yadav, Ekta Bisht, Radha Yadav, Simaran Dil Bahadur.