ടെസ്റ്റില്‍ ഹാര്‍ദ്ദിക്കിനെ ബാറ്റ്സ്മാനായി പരിഗണിക്കാനാകില്ല, സെലക്ടര്‍മാരുടെ തീരുമാനം മനസ്സിലാക്കാവുന്നത്

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ടൂറില്‍ നിന്നും ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സരണ്‍ദീപ് സിംഗ് താരത്തിനെ ടെസ്റ്റ് ടീമില്‍ ബാറ്റ്സ്മാനായി മാത്രം പരിഗണിക്കാനാകില്ലെന്നും ഹാര്‍ദ്ദിക് ഇപ്പോള്‍ സ്ഥിരമായി ബൗള്‍ ചെയ്യാത്തതിനാലുമാണ് താരത്തെ പരിഗണിക്കാതിരുന്നതെന്നും ഏവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും സരണ്‍ദീപ് പറഞ്ഞു.

ഇംഗ്ലണ്ടിലെ പിച്ചുകള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അനുയോജ്യമായതാണെന്നത് പരിഗണിച്ച് താരം ടീമിലുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അതല്ല സംഭവിച്ചത്. താരത്തിന്റെ 2019ലെ ശസ്ത്രക്രികയയ്ക്ക് ശേഷം ബൗളിംഗ് പൂര്‍ണ്ണമായും ചെയ്യാനാകാതെ വന്നതാണ് താരത്തിന് തിരിച്ചടിയായതെന്നും ടി20, ഏകദിന ഫോര്‍മാറ്റില്‍ സ്ഥിരമായി കളിക്കാനും താരം ബൗളിംഗ് പുനരാരംഭിക്കേണ്ടി വരുമെന്നും സരണ്‍ദീപ് പറഞ്ഞു.