താനത് ഒരിക്കലും ചെയ്യില്ലായിരുന്നു, പൂനം റൗത്തിന്റെ തീരുമാനത്തെക്കുറിച്ച് ബെത്ത് മൂണി

Poonamraut

അമ്പയര്‍ ഔട്ട് അല്ലെന്ന് വിധിച്ചുവെങ്കിലും സ്വയം പവലിയനിലേക്ക് തിരിക്കുവാന്‍ തീരുമാനിച്ച പൂനം റൗത്തിന്റെ തീരുമാനത്തെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 81ാം ഓവറിലാണ് സംഭവം. സോഫി മോളിനക്സ് എറിഞ്ഞ ഓവറിൽ 36 റൺസുമായി നില്‍ക്കുന്ന പൂനം താന്‍ എഡ്ജ് ചെയ്തുവെന്ന് സ്വയം അംഗീകരിച്ച് പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഓസ്ട്രേലിയയ്ക്കാരുടെ അപ്പീൽ തള്ളുകയായിരുന്നു അമ്പയര്‍ ഫിലിപ്പ് ഗില്ലെസ്പി.

ആ സമയത്ത് മൈക്കിൽ ലഭ്യമായിരുന്ന ബെത്ത് മൂണിയോട് താങ്കള്‍ ഇത് പോലെ ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല എന്നാണ് താരം വ്യക്തമാക്കിയത്. സ്വയം മടങ്ങുവാന്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ ഡിആര്‍എസ് ഇല്ലാത്തതിനാൽ റൗത്തിന് തന്റെ വിക്കറ്റ് സംരക്ഷിക്കുവാന്‍ സാധിക്കുമായിരുന്നു.

Previous articleറോയിയുടെ വിക്കറ്റ് സുപ്രധാനമായ ഒന്നായിരുന്നു, താന്‍ ഡ്വെയിന്‍ ബ്രാവോയിൽ നിന്ന് കാര്യങ്ങള്‍ പഠിക്കുന്നു – ജോഷ് ഹാസൽവുഡ്
Next articleകാസർഗോഡിനും വിജയം, നാളെ കാസർഗോഡ് കണ്ണൂർ പോരാട്ടം