കാസർഗോഡിനും വിജയം, നാളെ കാസർഗോഡ് കണ്ണൂർ പോരാട്ടം

Img 20211001 Wa0033

57th സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. കെ എഫ് എ പ്രസിഡന്റ്‌ ശ്രീ ടോം ജോസിന്റെ അധ്യക്ഷതയിൽ എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു. കെ എഫ് എ വൈസ് പ്രസിഡന്റ്‌ ശ്രീ പി പൗലോസ്, കെ എഫ് എ ജനറൽ സെക്രട്ടറി ശ്രീ അനിൽകുമാർ പി, എറണാകുളം ഡി എഫ് എ സെക്രട്ടറി ശ്രീ സ് രാമചന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി കെ കെ മുരളീധരൻ എന്നിവരും സന്നിധരായിരുന്നു.

കണ്ണുരും കൊല്ലവും തമ്മിൽ ഉള്ള മത്സരത്തിൽ 1-1 സമനിലയിൽ അവസാനിച്ചു പെനൽറ്റി ഷൂടൗട്ടിൽ 7-6 ന് കണ്ണൂർ വിജയികൾ ആയി.
തിരുവനന്തപുരവും പത്തനംതിട്ടയും തമ്മിൽ ഉള്ള മത്സരത്തിൽ തിരുവനന്തപുരം 7-2 ന് പത്തനംതിട്ടയെ തോൽപിച്ചു.
ആലപ്പുഴയും കാസർഗോഡും തമ്മിൽ ഉള്ള മത്സരത്തിൽ കാസർഗോഡ് 4 -1 ആലപ്പുഴയെ തോൽപിച്ചു.

നാളെ രാവിലെ 7 30ന് കാസർഗോഡും കണ്ണുരും, വൈകീട്ട് 3 45ന് തൃശ്ശൂരും തിരുവനന്തപുരവും മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഏറ്റുമുട്ടും.

Previous articleതാനത് ഒരിക്കലും ചെയ്യില്ലായിരുന്നു, പൂനം റൗത്തിന്റെ തീരുമാനത്തെക്കുറിച്ച് ബെത്ത് മൂണി
Next articleപ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ കൊല്‍ക്കത്തയും പഞ്ചാബും, ബൗളിംഗ് തിരഞ്ഞെടുത്ത് കെഎൽ രാഹുല്‍