റോയിയുടെ വിക്കറ്റ് സുപ്രധാനമായ ഒന്നായിരുന്നു, താന്‍ ഡ്വെയിന്‍ ബ്രാവോയിൽ നിന്ന് കാര്യങ്ങള്‍ പഠിക്കുന്നു – ജോഷ് ഹാസൽവുഡ്

Joshhazlewoodcsk

ചെന്നൈയ്ക്ക് വേണ്ടി 4 ഓവറിൽ 24 റൺസ് വിട്ട് നല്‍കി 3 വിക്കറ്റ് നേടിയ ജോഷ് ഹാസല്‍വുഡ് ഏറ്റവും സുപ്രധാനമായ വിക്കറ്റ് ജേസൺ റോയിയുടേതാണെന്ന് പറഞ്ഞു. മത്സര ശേഷം കളിയിലെ താരമായി തിരഞ്ഞെടുത്തപ്പോളാണ് താരം ഇക്കാര്യം പറഞ്ഞത്.

റോയിയെ പുറത്താക്കി ആദ്യം തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കാനായത് ടീമിന് ഗുണം ചെയ്തുവെന്ന് ഹാസൽവുഡ് വ്യക്തമാക്കി. താന്‍ ഡ്വെയിന്‍ ബ്രാവോയിൽ നിന്ന് പല കാര്യങ്ങളും പഠിക്കുകയാണെന്നും ജോഷ് ഹാസൽവുഡ് വ്യക്തമാക്കി. തനിക്ക് ഐപിഎലില്‍ എത്തിയത് ഒരു ലേണിംഗ് കര്‍വ് ആണെന്നും താരം സൂചിപ്പിച്ചു.

Previous articleലിജോ ഗിൽബേർടിന് നാലു ഗോളുകൾ, പത്തനംതിട്ടക്ക് സെവനപ്പ് നൽകി തിരുവനന്തപുരം
Next articleതാനത് ഒരിക്കലും ചെയ്യില്ലായിരുന്നു, പൂനം റൗത്തിന്റെ തീരുമാനത്തെക്കുറിച്ച് ബെത്ത് മൂണി