സ്മൃതിയുടെ തകർപ്പൻ ഇന്നിംഗ്‌സും ഇന്ത്യയെ രക്ഷിച്ചില്ല, മൂന്നാം ടി20യും വിജയിച്ച് ന്യൂസിലാൻഡ്

specialdesk

Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്നാം ടി20 മത്സരത്തിലും ഇന്ത്യൻ വനിതകൾക്ക് പരാജയം. വാശിയേറിയ പോരാട്ടത്തിൽ 2 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനോട് പാരായപ്പെട്ടത്. ന്യൂസിലാൻഡ് ഉയർത്തിയ 168 എന്ന സ്‌കോർ പിന്തുടർന്ന ഇന്ത്യയുടെ ഇന്നിംഗ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 165ൽ അവസാനിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന 86 റൺസ് നേടി. മിതാലി രാജ് 24 റൺസ് നേടി പുറത്താവാതെ നിന്നു. വിജയത്തോടെ ന്യൂസിലാൻഡ് പരമ്പര 3-0നു തൂത്തുവാരി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് ആണ് എടുത്തത്. 72 റൺസ് എടുത്ത ഓപ്പണർ ഡിവിനെയുടെ 72 റൺസിന്റെ തകർപ്പൻ ബാറ്റിംഗ് ആണ് ന്യൂസിലൻഡിനെ ബേധപെട്ട സ്‌കോറിൽ എത്തിച്ചത്. 24 റൺസ് എടുത്ത സഹ ഓപ്പണർ ബേറ്റ്സിന്റെ കൂടെ ഡിവിനെ കിവികൾക്ക് മികച്ച തുടക്കമായിരുന്നു നൽകിയത്. ഇന്ത്യക്ക് വേണ്ടി ദീപ്തി രണ്ടു വിക്കറ്റു നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് സ്മൃതി മന്ദാന മികച്ച തുടക്കം നേടി. സഹ ഓപ്പണർ പുനിയാ ഒരു റൺസ് എടുത്തു പുറത്തായപ്പോഴേക്കും ഇന്ത്യയുടെ സ്‌കോർ 29ൽ എത്തിയിരുന്നു. തുടർന്ന് 21 റൺസ് എടുത്ത ജെമിമ റോഡ്രിഗസിന്റെ കൂടെ മികച്ച പാർട്ണർഷിപ് ഉണ്ടാക്കാനും മന്ദാനക്ക് കഴിഞ്ഞു. ജെമിമക്ക് പുറകെ ഹാർമൻപ്രീതും 61 പന്തിൽ 86 റൺസ് എടുത്ത സ്മൃതി മന്ദാനയും പെട്ടെന്ന് പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിൽ ആയി.

അവാന രണ്ടുവറിൽ 23 റൺസ് ആയിരുന്നു വിജയിക്കാൻ ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാൽ റൺസ് അടിച്ചെടുക്കുന്നതിൽ ക്രീസിൽ ഉണ്ടായിരുന്ന വെറ്ററൻ താരം മിതാലിയും ദീപ്തിയും പരിചയപ്പെട്ടതോടെ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യ ന്യൂസിലാൻഡിനു മുന്നിൽ അടിയറവ് പറഞ്ഞു.