ഒരേയൊരു സാം കെർ, എക്സ്ട്രാ ടൈം വരെ നീണ്ട പോര് ജയിച്ച് പെർത് ഗ്ലോറി ഫൈനലിൽ

- Advertisement -

ഓസ്ട്രേലിയൻ സൂപ്പർ താരം സാം കെർ താണ്ഡവമാടിയ സെമി മത്സരം വിജയിച്ച് പെർത് ഗ്ലോറി ഓസ്ട്രേലിയൻ വനിതാ ലീഗ് ഫൈനലിൽ കടന്നു. മെൽബൺ വിക്ടറിക്ക് എതിരായ സെമി ഫൈനൽ മത്സരം 4-2 എന്ന സ്കോറിനാണ് പെർത് ഗ്ലോറി വിജയിച്ചത്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ സാം കെറിന്റെ ഹാട്രിക്കാണ് വിധി എഴുതിയത്.

മെൽബണെതിരെ പിന്നിൽ നിൽക്കുകയായിരുന്ന പെർത് ഗ്ലോറിയെ കളിയുടെ രണ്ടാം പകുതിയിൽ തിരികെ കൊണ്ടു വന്നത് ഒരു സാം കെർ ഗോളായിരുന്നു‌. നിശ്ചിത സമയത്ത് കളി 2-2 എന്ന നിലയിൽ നിന്നു. എക്സ്ട്രാ ടൈമിൽ ആണ് കെറിന്റെ മറ്റു രണ്ട് ഗോളുകൾ പിറന്നത്. ഒരു ചിപ് ഫിനിഷിലൂടെ 3-2 എന്ന് സ്കോർ ആക്കിയ കെർ ഒരു പൗചർ ഫിനിഷിലൂടെ ഹാട്രിക്കും തികച്ച് വിജയവും ഉറപ്പിച്ചു‌. തന്റെ ബാക്ക് ഫ്ലിപ്പ് സെലിബ്രേഷനിലൂടെ ആയിരുന്നു കെർ ഗോളാഘോഷിച്ചത്.

ഇപ്പോൾ വെസ്റ്റ് ഫീൽഡ് ലീഗികെ ടോപ്പ് സ്കോറർ ആണ് കെർ. ഫൈനലിൽ ബ്രിസ്ബെൻ റോവേർസും സിഡ്നി യുണൈറ്റഡും തമ്മിൽ ഉള്ള പോരാട്ടത്തിലെ വിജയികളെ ആകും പെർത് ഗ്ലോറി നേരിടുക.

Advertisement