ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിത്താലി രാജ്

Mithaliraj

ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിത്താലി രാജ്. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ പ്രകടനം ആണ് താരത്തിന്റെ റാങ്കിംഗ് മെച്ചപ്പെടുവാന്‍ കാരണം. മൂന്ന് മത്സരങ്ങളിലും താരം അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു. പരമ്പര ആരംഭിക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്നു മിത്താലി രാജ്.

72, 59, 75* എന്നീ സ്കോറുകളാണ് മിത്താലി പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി നേടിയത്. അവസാന മത്സരത്തിൽ ടീമിന്റെ വിജയം ഉറപ്പാക്കാനും മിത്താലിയ്ക്ക് സാധിച്ചു. ഇത് എട്ടാം തവണയാണ് മിത്താലി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.

Previous articleഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിനായുള്ള വേദികൾ തീരുമാനമായി
Next articleമാഞ്ചസ്റ്ററിന്റെ അമദും പെല്ലിസ്ട്രിയും ലോണിൽ പോയേക്കും