ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിത്താലി രാജിന്റെ വാർഷിക കരാർ ഗ്രേഡ് എയിൽ നിന്ന് ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി ബി.സി.സി.ഐ. നേരത്തെ ടി20 ക്രിക്കറ്റിൽ കഴിഞ്ഞ സെപ്റ്റംബറിൽ മിത്താലി രാജി വിരമിച്ചിരുന്നു. ഒക്ടോബർ 2019 മുതൽ സെപ്റ്റംബർ 2020 വരെയാണ് പുതിയ കരാറിന്റെ കാലാവധി.
അതെ സമയം 15 വയസ്സുകാരിയായ ഷെഫാലി വെർമക്കും ഹർലീൻ ഡിയോളിനും പുതിയ കേന്ദ്ര കരാർ ബി.സി.സി.ഐ നൽകിയിട്ടുണ്ട്. അതെ സമയം ടി20 ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിനെയും സ്മൃതി മന്ദനായെയും പൂനം യാദവിനെയും ഗ്രേഡ് എയിൽ നിലനിർത്തിയിട്ടുണ്ട്.
നിലവിൽ ഗ്രേഡ് എയിലുള്ള ഇന്ത്യൻ താരങ്ങൾക്ക് 50 ലക്ഷവും ഗ്രേഡ് ബിയിലുള്ള താരങ്ങൾക്ക് 30 ലക്ഷവും ഗ്രേഡ് സിയിലുള്ള താരങ്ങൾക്ക് 10 ലക്ഷവുമാണ് വാർഷിക പ്രതിഫലമായി ലഭിക്കുക.