പാകിസ്ഥാനിലേക്ക് യാത്രചെയ്യാൻ വിസ്സമ്മതിച്ച് ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹിം

- Advertisement -

സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ച്‌ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്‌ഫിഖുർ റഹിം. ചീഫ് സെലക്ടർ മിൻഹാജുൽ ആബിദീൻ ആണ് താരം യാത്ര ചെയ്യാൻ വിസ്സമ്മതിച്ച കാര്യം അറിയിച്ചത്. അടുത്ത ദിവസം പാകിസ്ഥാൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെയാണ് മുഷ്‌ഫിഖുർ റഹീമിന്റെ പിന്മാറ്റം.

വിലക്ക് മൂലം ഷാകിബ് അൽ ഹസനെ വിലക്ക് മൂലം നഷ്ട്ടപെട്ട ബംഗ്ലാദേശിന് മുഷ്‌ഫിഖുർ റഹീമിന്റെ പിന്മാറ്റം കനത്ത തിരിച്ചടിയാണ്. ഏറെ കാലത്തെ ചർച്ചകൾക്ക് ശേഷമാണ് പാകിസ്ഥാനിൽ പര്യടനം നടത്താൻ ബംഗ്ലാദേശ് തീരുമാനിച്ചത്. ചർച്ചകൾക്ക് ശേഷം മൂന്ന് ഘട്ടമായി പരമ്പര നടത്താൻ ഇരു ക്രിക്കറ്റ് ബോർഡുകളും തീരുമാനിച്ചത്.

Advertisement