ആശ്ലി യങിന് ഇന്ന് ഇന്റർ മിലാനിൽ മെഡിക്കൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആശ്ലി യങ് ഇന്ന് ഇന്റർ മിലാന്റെ താരമായി മാറും. മാഞ്ചസ്റ്റർ ജനുവരിയിൽ തന്നെ പോകാൻ ഉള്ള യങ്ങിന്റെ ശ്രമിങ്ങളെ തടുക്കാൻ ശ്രമിച്ചു എങ്കിലും താരം കളിക്കാൻ കൂട്ടാക്കാത്തതോടെ യുണൈറ്റഡ് താരത്തെ വിൽക്കാൻ സമ്മതിക്കുകയായിരുന്നു. 1.3 മില്യൺ ആകും ഇന്റർ മിലാൻ യങ്ങിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകുക.

താരം 18 മാസത്തെ കരാറിൽ ഒപ്പുവെക്കും.യങ് തന്റെ കരാറിന്റെ അവസാന ആറു മാസങ്ങളിൽ ആണ് ഇപ്പോൾ യുണൈറ്റഡിൽ ഉള്ളത്. ഇപ്പോൾ വിറ്റില്ലായിരുന്നു എങ്കിൽ യങ് ഫ്രീ ട്രാൻസഫറിൽ ഇന്റർ മിലാനിൽ എത്തുമായിരുന്നു. 2011ൽ ആണ് യങ്ങ് ആസ്റ്റൺ വില്ലയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. മാഞ്ചസ്റ്ററിനായി ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുണൈറ്റഡിനൊപ്പം ലീഗ് കിരീടം ഉൾപ്പെടെ 5 കിരീടങ്ങളും നേടിയിട്ടുണ്ട്.

Advertisement