അവസാന ഓവറിൽ 3 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 279 റൺസ് നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 49.1 ഓവറിലാണ് ന്യൂസിലാണ്ട് വിജയം കൈവരിച്ചത്.

പുറത്താകാതെ 64 റൺസ് നേടിയ ലൗരന്‍ ഡൗൺ ആണ് ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കിയത്. അമേലിയ കെര്‍(67), ആമി സാത്തര്‍ത്ത്വൈറ്റ്(59), കേറ്റി മാര്‍ട്ടിൻ(35) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

12 പന്തിൽ പുറത്താകാതെ 17 റൺസ് നേടിയ ഫ്രാന്‍സസ് മക്കേയും നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചു.

ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയ ജൂലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റുമായി ഇന്ത്യന്‍ ബൗളിംഗ് നിരയിൽ തിളങ്ങി. ഒരു ഘട്ടത്തിൽ 175/6 എന്ന നിലയിലേക്ക് ന്യൂസിലാണ്ടിനെ തളച്ചുവെങ്കിലും പിന്നീട് ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് കൂടി മാത്രമാണ് നേടാനായത്. ഇത് ഇന്ത്യന്‍ സാധ്യതകള്‍ക്ക് തിരിച്ചടിയായി.