ഇന്റര്‍-സ്റ്റേറ്റ് ഏകദിന മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ സീനിയര്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. ഇന്‍ഡോറില്‍ നടക്കുന്ന മത്സരങ്ങളില്‍ കേരളം എലൈറ്റ് ഡി ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ബറോഡ, മുംബൈ, പഞ്ചാബ്, മധ്യ പ്രദേശ്, നാഗലാണ്ട് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. ഷാനി ടി ആണ് ക്യാപ്റ്റന്‍. ജിന്‍സി ജോര്‍ജ്ജ് വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.