ഇന്ത്യയ്ക്ക് തിരിച്ചടിയായി ഹര്‍മ്മന്‍പ്രീതിന്റെ പരിക്ക്

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിനങ്ങളില്‍ ഹര്‍മ്മന്‍പ്രീത് കളിയ്ക്കില്ല. ഇന്ത്യയുടെ വൈസ്-ക്യാപ്റ്റനായ താരം കണങ്കാലിനേറ്റ പരിക്ക് മൂലമാണ് കളിക്കാത്തത്. പകരം ടീമിലേക്ക് 20 വയസ്സുകാരി ഓള്‍റൗണ്ടര്‍ ഹര്‍ലീന്‍ ഡിയോളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള ടി2 പരമ്പരയില്‍ താരം കളിക്കുമോ എന്നതിലും വ്യക്തതയില്ല.

പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലേക്ക് റീഹാബ് നടപടികള്‍ക്കായി താരം ഉടനെത്തുമെ്നനാണ് അറിയുന്നത്. ഐസിസി വനിത ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടുള്ള പരമ്പരയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര. ഇതില്‍ ഹര്‍മ്മന്‍പ്രീതിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.

പരമ്പരയിലെ ആദ്യ ഏകദിനം ഫെബ്രുവരി 22നു നടക്കും.

Advertisement