വനിത ക്രിക്കറ്റില്‍ ഇന്ത്യ സൂപ്പര്‍ ശക്തികളാകും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ക്രിക്കറ്റില്‍ ഇന്ത്യ സൂപ്പര്‍ ശക്തികളാകുമെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ വനിത മുഖ്യ കോച്ച് മാത്യൂ മോട്ട്. വരും കാലങ്ങളില്‍ ലോകം കീഴടക്കുവാന്‍ പോകുന്ന ടീമാണ് ഇന്ത്യ എന്ന് പറഞ്ഞ് മോട്ട് ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ലോകോത്തര താരങ്ങളാണുള്ളതെന്ന് പറഞ്ഞു. 2017 ലോകകപ്പിന്റെ ഫൈനലിലേക്ക് എത്തിയ ഇന്ത്യ അവിടെ നിന്ന് ബാറ്റിംഗില്‍ കൂടുതല്‍ ശക്തരാവുന്നതാണ് കാണുന്നതെന്നും മോട്ട് പറഞ്ഞു.

സ്മൃതി മന്ഥാനയും ഹര്‍മ്മന്‍പ്രീത് കൗറും അടങ്ങിയ യുവനിരയ്ക്കൊപ്പം മിത്താലി രാജിന്റെ അനുഭവസമ്പത്തും ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും മാത്യൂ മോട്ട് അഭിപ്രായപ്പെട്ട്. ലോക വനിത ക്രിക്കറ്റിലെ ഉറങ്ങുന്ന വമ്പന്മാരാണ് ഇവരെന്നും മോട്ട് പറഞ്ഞു. മൂന്നോ നാലോ ലോകോത്തര താരങ്ങള്‍ ബാറ്റിംഗിന്റെ ആഴം ബൗളിംഗിലെ സാധ്യതകള്‍ എല്ലാം ഇന്ത്യയെ ലോക ക്രിക്കറ്റിലെ വരും കാല ശക്തിയാക്കി മാറ്റുമെന്നും മോട്ട് പറഞ്ഞു.

2017 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയെ പുറത്താക്കിയാണ് ഫൈനലിലേക്ക് എത്തിയത്. സെമി ഫൈനലില്‍ 115 പന്തില്‍ നിന്ന് 171 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്സാണ് ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കിയത്.