ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് വിജയം

Newsroom

20220911 032819
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് വനിതകൾക്ക് 9 വിക്കറ്റ് വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 132/7 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്ത്യയുടെ ബാറ്റേഴ്സിൽ ആർക്കും 30നു മുകളിൽ റൺസ് എടുക്കാൻ ആയില്ല. 24 പന്തിൽ 29 റൺസ് എടുത്ത് പുറത്താകാതെ നിന്ന ദീപ്തി ശർമ്മ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ‌.

20220911 032900

ഇന്ത്യക്കായി സ്മൃതി മന്ദാന 23, ഹർമൻപ്രീത് കൗർ 20 എന്നിവരാണ് റൺ കണ്ടെത്തിയ മറ്റു താരങ്ങൾ. ഇന്ത്യ ഉയർത്തിയ സ്കോർ അനായാസമാണ് ഇംഗ്ലണ്ട് മറികടന്നത്. 13 ഓവറിൽ അവർ ലക്ഷ്യം കണ്ടു. 44 പന്തിൽ 61 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഡങ്ക്ലി ഇംഗ്ലണ്ടിന്റെ ചേസിന് നേതൃത്വം കൊടുത്തു. 20 പന്തിൽ 32 റൺസ് എടുത്ത് ആലിസ് കാപ്സിയും വിജയം വരെ ബാറ്റു ചെയ്തു. 24 റൺസ് എടുത്ത വ്യാട്ട് ആണ് പുറത്തായത്.