മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ തകരുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിസ്റ്റോളിൽ ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയും സ്മൃതി മന്ഥാനയും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യ തകരുന്നു. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 187/5 എന്ന നിലയിലാണ്. ഒന്നാം വിക്കറ്റിൽ 167 റൺസ് നേടിയ ശേഷം ആദ്യ ഷഫാലിയെയും(96) പിന്നീട് സ്മൃതിയെയും(78) നഷ്ടമായ ഇന്ത്യയ്ക്ക് അധികം വൈകാതെ ശിഖ പാണ്ടേയുടെയും വിക്കറ്റ് നഷ്ടമായി.

167/0 എന്ന നിലയിൽ നിന്ന് ഇന്ത്യ 183/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. നത്താലി സ്കിവര്‍, കേറ്റ് ക്രോസ്, ഹീത്തര്‍ നൈറ്റ് (2 വിക്കറ്റ്), സോഫി എക്ലെസ്റ്റോൺ എന്നിവരാണ് ഇംഗ്ലണ്ടിനായി വിക്കറ്റുകള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ ഇന്ത്യ 209 റൺസ് കൂടി നേടേണ്ടതുണ്ട്. ഹര്‍മ്മന്‍പ്രീത് കൗറും(4*) ദീപ്തി ശര്‍മ്മയുമാണ് ക്രീസിലുള്ളത്.