ഫോളോ ഓണിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ച് ഹീത്തര്‍ നൈറ്റ്

Sports Correspondent

England
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെയുള്ള വനിത ആഷസിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് പരാജയം. ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് 337/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയെങ്കിലും തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റിന്റെ ശതകം ആണ് ടീമിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.

നൈറ്റ് 127 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 235/8 എന്ന നിലയിലാണ്. 66 റൺസാണ് 9ാം വിക്കറ്റിൽ നൈറ്റും സോഫി എക്സൽസ്റ്റോണും ചേര്‍ന്ന് നേടിയത്. സോഫി 27 റൺസ് നേടിയത്.

ഓസ്ട്രേലിയയ്ക്കായി അന്നാബെൽ സത്തര്‍ലാണ്ടും എല്‍സെ പെറിയും രണ്ട് വീതം വിക്കറ്റ് നേടി.