8 വിക്കറ്റ് വിജയവുമായി വിന്‍ഡീസ് വനിതകള്‍, പുറത്താകാതെ നൂറ് റൺസുമായി ഹെയ്‍ലി മാത്യൂസ്

Hayleymatthews

മൂന്നാം ഏകദിനത്തിലും പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് വിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 182 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 40.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് നേടിയത്.

100 റൺസുമായി പുറത്താകാതെ നിന്ന ഹെയ്‍ലി മാത്യൂസ് ആണ് വെസ്റ്റിന്‍ഡീസ് നിരയിൽ തിളങ്ങിയത്. ബ്രിട്ട്നി കൂപ്പര്‍ 45 റൺസ് നേടി. കൈഷോണ നൈറ്റ്(18) ആണ് പുറത്തായ മറ്റൊരു താരം.

വിജയ സമയത്ത് ഹെയ്‍ലി മാത്യൂസിന് കൂട്ടായി 13 റൺസുമായി ചെഡീന്‍ നേഷന്‍ ക്രീസിലുണ്ടായിരുന്നു. അനം അമിന്‍, ഫാത്തിമ സന എന്നിവര്‍ പാക്കിസ്ഥാനായി വിക്കറ്റുകള്‍ നേടി.

Previous articleഒഡീഷ താരം ജോർജ്ജ് ഡിസൂസ ലോണിൽ ബെംഗളൂരു യുണൈറ്റഡിനായി കളിക്കും
Next articleഗെയിലടിയിൽ പരമ്പര സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്