ഒഡീഷ താരം ജോർജ്ജ് ഡിസൂസ ലോണിൽ ബെംഗളൂരു യുണൈറ്റഡിനായി കളിക്കും

Img 20210713 032507

ഒഡീഷ എഫ്‌സിയുടെ താരം ജോർജ്ജ് ഡിസൂസ എഫ്‌സി ബെംഗളൂരു യുണൈറ്റഡിൽ കളിക്കും. വായ്പാടിസ്താനത്തിൽ ആകും താരം ഒഡീഷ വിട്ടു പോവുന്നത്. വരാനിരിക്കുന്ന ഐ-ലീഗ് സെക്കൻഡ് ഡിവിഷൻ മത്സരങ്ങളിൽ ബെംഗളൂരു യുണൈറ്റഡിനെ പ്രതിനിധീകരിച്ച് ജോർജ്ജ് ഡിസൂസ കളിക്കും.

“ഐ-ലീഗിലേക്ക് യോഗ്യത നേടിക്കൊണ്ട് ബെംഗളൂരു യുണൈറ്റഡിന്റെ ലക്ഷ്യം നേടാൻ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് ജോർജ്ജ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ജോർജ് ഡിസൂസ തന്റെ പ്രൊഫഷണൽ ജീവിതം 2016 ൽ ഗോവൻ ക്ലബ് സ്പോർട്ടിംഗ് ക്ലൂബ് ഡി ഗോവയിലൂടെയാണ് ആരംഭിച്ചത്. സ്‌പോർട്ടിംഗിനായുള്ള മികച്ച പ്രകടനത്തിന് ശേഷമാണ് താരം ഒഡീഷ എഫ്‌സിയിലേക്ക് എത്തിയത്‌

Previous articleപി എസ് ജി യുവതാരം ബെക്കർ ലെവർകുസനിലേക്ക് കൂടുമാറി
Next article8 വിക്കറ്റ് വിജയവുമായി വിന്‍ഡീസ് വനിതകള്‍, പുറത്താകാതെ നൂറ് റൺസുമായി ഹെയ്‍ലി മാത്യൂസ്