ഇത്ര ദൂരം സിക്സര്‍ അടിക്കുന്ന ഒരു വനിത താരത്തെ താന്‍ കണ്ടിട്ടില്ല – ലോറ വോള്‍വാര്‍ഡട്

Sports Correspondent

Kiranlaura

ഇന്നലെ പരാജയം ആയിരുന്നു ഫലമെങ്കിലും ട്രെയില്‍ബ്ലേസേഴ്സിന്റെ കൂറ്റന്‍ സ്കോറിന്റെ അടുത്തെത്തുവാന്‍ വെലോസിറ്റിയെ സഹായിച്ച് റൺ റേറ്റിന്റെ ബലത്തിൽ ഫൈനലുറപ്പിക്കുവാന്‍ ടീമിനെ സാധിപ്പിച്ചത് കിരൺ നാവ്ഗിരേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആയിരുന്നു.

34 പന്തിൽ 69 റൺസ് നേടിയ കിരൺ 5 സിക്സുകള്‍ തന്റെ ഇന്നിംഗ്സിൽ നേടിയിരുന്നു. താരത്തിന് പ്രശംസയുമായി രംഗത്തെത്തിയത് ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലെ അംഗമായ ലോറ വോള്‍വാര്‍ഡട് ആയിരുന്നു. കിരണിന്റെ പ്രകടനം താന്‍ നെറ്റ്സിൽ കുറച്ച് ദിവസമായി വീക്ഷിക്കുകയായിരുന്നുവെന്നും തങ്ങളുടെ ഒരു പവര്‍ ഹിറ്റിംഗ് ഡ്രില്ലിൽ താരം അടിച്ച സിക്സായിരുന്നു ഏറ്റവും ദൂരം പോയതെന്നും ആ സിക്സുകള്‍ താന്‍ ഒരു വനിത താരം അടിക്കുന്നതിൽ ഏറ്റവും ദൂരം സഞ്ചരിച്ച സിക്സുകളായി അടയാളപ്പെടുത്തുന്നുവെന്നും ലോറ വ്യക്തമാക്കി.