ഹര്‍മ്മന്‍പ്രീത് കൗര്‍ രണ്ടാം വട്ടവും വനിത ക്രിക്കറ്റ് ലീഗിലേക്ക് മടങ്ങിയെത്തുന്നു, ഇത്തവണയും ലങ്കാഷയര്‍ തണ്ടറിനൊപ്പം

- Advertisement -

ഇന്ത്യന്‍ ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ 2019 കിയ സൂപ്പര്‍ ലീഗില്‍ കളിക്കും. കഴിഞ്ഞ സീസണില്‍ കളിച്ച ലങ്കാഷയര്‍ തണ്ടറിനൊപ്പം തന്നെയാവും താരം ഇത്തവണയും കളിക്കുക. കഴിഞ്ഞ വര്‍ഷം 164 റണ്‍സാണ് താരം നേടിയത്. വീണ്ടും ടീമിനൊപ്പം കളിക്കുവാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കഴിഞ്ഞ തവണ നേരിയ മാര്‍ജിനില്‍ നഷ്ടമായ വിയം ഇത്തവണ പിടിച്ചെടുക്കുകയാകും ടീമിന്റെ ലക്ഷ്യമെന്നും ഹര്‍മ്മന്‍പ്രീത് കൗര്‍ വ്യക്തമാക്കി.

ഹര്‍മ്മന്‍പ്രീതിനൊപ്പം ലീഗില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ഥാനയും ദീപ്തി ശര്‍മ്മയും കളിക്കുന്നുണ്ട്. അവരിരുവരും വെസ്റ്റേണ്‍ സ്റ്റോമിനു വേണ്ടിയാകും കളത്തിലിറങ്ങുക. ഹര്‍മ്മന്‍പ്രീതിനോടൊപ്പം തണ്ടറില്‍ കളിക്കുവാന്‍ ഓസ്ട്രേലിയയുടെ അലക്സ് ബ്ലാക്ക്വെല്ലും മടങ്ങിയെത്തുന്നുണ്ട്.

Advertisement