ഇംഗ്ലണ്ടിന്റെ ഫ്രാന്‍ വിൽസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Franwilson

ഇംഗ്ലണ്ടിന്റെ ഫ്രാന്‍ വിൽസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 11 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 29 വയസ്സുകാരി താരം വിരാമം കുറിച്ചത്.

ഒരു ടെസ്റ്റിലും 33 ഏകദിനത്തിലും 30 ടി20 മത്സരത്തിലും കളിച്ച താരം 2017ലെ ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നു. അന്ന് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ അവസാന ഇലവനിലും ഫ്രാന്‍ അംഗമായിരുന്നു.

പാക്കിസ്ഥാനെതിരെ 49 പന്തിൽ നിന്ന് നേടിയ 85 റൺസായിരുന്നു ഫ്രാന്‍ വില്‍സണിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.