കോച്ച് സ്റ്റുവര്‍ട് ലോ മിഡിൽസെക്സിനോട് വിട പറയുന്നു

Stuartlaw

മിഡിൽസെക്സ് മുഖ്യ കോച്ച് സ്റ്റുവര്‍ട് ലോ ടീമിൽ നിന്ന് വിടവാങ്ങുന്നുവെന്ന് അറിയിച്ച് ക്ലബ്. ഒരു വര്‍ഷം കരാര്‍ ബാക്കി നില്‍ക്കവെയാണ് ലോ ഈ തീരുമാനത്തിലേക്ക് എത്തുന്നത്. 2019ൽ ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാര്‍ സ്റ്റുവര്‍ട് ലോ ഒപ്പുവെച്ചിരുന്നു.

താത്കാലിക കോച്ചിന്റെ റോളിൽ അലന്‍ കോള്‍മാന്‍ ആണ് എത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ക്ലബിന്റെ പ്രകടനത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്.

2019ൽ 14 കൗണ്ടി മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് മിഡിൽസെക്സ് വിജയിച്ചത്. 2021ൽ കൗണ്ടി ചാമ്പ്യന്‍ഷിപ്പിൽ ഡിവിഷന്‍ മൂന്നിലാണ് ക്ലബ് മാറ്റുരയ്ക്കേണ്ടി വന്നത്.

2019 ടി20 ബ്ലാസ്റ്റിൽ ക്വാര്‍ട്ടര്‍ വരെ എത്തിയ ടീമിന് കഴിഞ്ഞ വര്‍ഷം അവസാന സ്ഥാനത്തിൽ നിന്ന് രണ്ടാമത് എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു. 50 ഓവര്‍ ഫോര്‍മാറ്റിൽ 2019ൽ ക്വാര്‍ട്ടറിലെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം എട്ട് മത്സരങ്ങളിൽ വെറും രണ്ടെണ്ണമാണ് ടീം വിജയിച്ചത്.

Previous articleപാക്കിസ്ഥാന്‍ വനിത ടീമിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ്
Next articleഇംഗ്ലണ്ടിന്റെ ഫ്രാന്‍ വിൽസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു