ഇംഗ്ലണ്ടുമായി ടെസ്റ്റ് മത്സരം കളിക്കുവാനാകുന്നതില്‍ ഏറെ സന്തോഷം

Indwomen

ഇംഗ്ലണ്ടുമായി ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വനിതകള്‍ക്ക് ഒരു ടെസ്റ്റ് മത്സരം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. മത്സരം നടക്കുന്നുവെന്നതില്‍ ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് ഏറെ സന്തോഷത്തിലാണെന്നാണ് ഇന്ത്യന്‍ സീനിയര്‍ താരവും പേസറുമായ ജൂലന്‍ ഗോസ്വാമി പറയുന്നത്.

2014ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൈസൂരില്‍ ഒരു ടെസ്റ്റ് മത്സരം കളിച്ച ഇന്ത്യ ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഈ ഫോര്‍മാറ്റില്‍ മത്സരിക്കുവാനിറങ്ങുന്നു എന്നതിന്റെ ആവേശം ടീമംഗങ്ങള്‍ക്കെല്ലാമുണ്ടെന്നും ജൂലന്‍ ഗോസ്വാമി വ്യക്തമാക്കി. ക്രിക്കറ്ററെന്ന നിലയില്‍ ഏവരും കളിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ആ നിലയില്‍ മികവ് പുലര്‍ത്തുവാന്‍ ഏറെ മാനസികവും ശാരീരികവുമായ കരുത്തിന്റെ ആവശ്യമുണ്ട്. ഓരോ സെഷനിലും ഇതില്‍ മാറ്റം വരുവാന്‍ സാധ്യതയുണ്ട്, താനും തന്റെ ടീമംഗങ്ങളും ഈ വെല്ലുവിളിയ്ക്കായി കാത്തിരിക്കുകയാണെന്നും ജൂലന്‍ സൂചിപ്പിച്ചു.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും ലീഗ് കിരീടം നേടാൻ ആകും എന്ന് ഗ്വാർഡിയോള
Next articleഐപിഎലോ ടെസ്റ്റ് പരമ്പരയോ, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അത്ര എളുപ്പമുള്ള തീരുമാനമല്ല – ജോസ് ബട്‍ലര്‍