ആദ്യ ടി20യിൽ ഇംഗ്ലണ്ട് വനിതകൾക്ക് വിജയം

20210303 105650
- Advertisement -

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സന്ദർശകരായ ഇംഗ്ലണ്ട് വനിതകൾക്ക് വിജയം. ഇംഗ്ലണ്ടിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യ ബാറ്റു ചെയ്ത ന്യൂസിലൻഡിനെ 96 റൺസിന് എറിഞ്ഞു വീഴ്ത്താൻ ഇംഗ്ലണ്ടിനായി. കെ ബ്രണ്ട്, സ്കിവർ, എക്ലെസ്റ്റോൺ, സാറാ ഗ്ലൻ എന്നിവർ ഇംഗ്ലണ്ടിനു വേണ്ടി രണ്ടു വിക്കറ്റുകൾ വീതം നേടി.

ന്യൂസിലൻഡ് നിരയിൽ ആകെ 36 റൺസുമായി ക്യാപ്റ്റൻ കാറ്റി മാർട്ടിൻ മാത്രമാണ് പൊരുതി നിന്നത്. 97 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടന്ന ഇംഗ്ലണ്ട് 16 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിനായി വ്യാറ്റ് 35 റൺസും ബേമൗണ്ട് 25 റൺസും എടുത്തു. സ്കിവർ പുറത്താകാതെ 26 റൺസും എടുത്തു. ഇംഗ്ലണ്ട് വനിതാ ടീമിന്റെ തുടർച്ചയായ ഒമ്പതാം ടി20 വിജയമാണ് ഇത്.

Advertisement