തുടർച്ചയായി 12ആം സീസണിലും 20 ലീഗ് ഗോളുകൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടി തുടരുന്നു

Img 20210303 102422
Credit: Twitter

ഇന്നലെ സ്പെസിയക്ക് എതിരെ ഗോൾ നേടി യുവന്റസ് വിജയത്തിൽ പ്രധാന പങ്കുവഹിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ 20 ലീഗ് ഗോളുകളിൽ എത്തി. ഇത് തുടർച്ചയായ 12ആം സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 20 ലീഗ് ഗോളുകളിൽ എത്തുന്നത്. 2008-09 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 20 ഗോളുകൾ അടിച്ചത് മുതൽ ഇങ്ങോട്ട് എല്ലാ സീസണിലും ക്രിസ്റ്റ്യാനോ 20 ഗോളുകളോ അതിൽ കൂടുതലോ ലീഗിൽ അടിച്ചു.

ലയണൽ മെസ്സി മാത്രമാണ് യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ ഈ നേട്ടത്തിന് അർഹനായ മറ്റൊരാൾ. മെസ്സി കഴിഞ്ഞ സീസണിൽ തന്നെ 12 സീസൺ 20 ഗോളിൽ കൂടുതൽ നേടിയിരുന്നു. ഇപ്പോൾ ഈ സീസണിൽ 19 ലീഗ് ഗോളിൽ നിൽക്കുന്ന മെസ്സി 13ആം സീസണിലും 20 ഗോൾ നേടും എന്ന് ഉറപ്പാണ്‌.