കൊറോണക്കെതിരെ പോരാടുന്നതിനുള്ള സന്നദ്ധപ്രവർത്തകയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ

കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് സഹായഹസ്തവുമായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹെതർ നൈറ്റും. കഴിഞ്ഞ ദിവസം ഹെതർ നൈറ്റ് ഇംഗ്ലണ്ടിലെ എൻ.എച്.എസ്സിൽ സന്നദ്ധപ്രവർത്തകയായി ചേർന്നു. 10 ദിവസം മുൻപ് മാത്രമാണ് ഹെതർ നൈറ്റ് ഓസ്ട്രേലിയയിൽ നടന്ന വനിതാ ടി20 ലോകകപ്പ് കഴിഞ്ഞ് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയത്.

കഴിഞ്ഞ ദിവസം സർക്കാർ കൊറോണക്കെതിരായ പ്രവർത്തനങ്ങൾക്ക് വേണ്ടി സന്നദ്ധ പ്രവർത്തകരുടെ സഹായം ആവശ്യമാണെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായ ഹെതർ നൈറ്റ് ഇതിൽ പങ്കാളിയായത്. നിലവിൽ തനിക്ക് ഒരുപാട് ഒഴിവ് സമയമുണ്ടെന്നും അത്കൊണ്ട് തനിക്ക് കഴിയുന്ന സഹായം താൻ ചെയ്യുമെന്നും ഹെതർ നൈറ്റ് പറഞ്ഞു.

Previous articleഓസ്‌ട്രേലിയൻ ഫുട്ബോൾ ലീഗിലെ താരത്തിനും കൊറോണ
Next articleകൊറോണ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുടെ സഹായവുമായി കർണാടക ക്രിക്കറ്റ് അസോയിയേഷൻ