ഇംഗ്ലണ്ട് തോറ്റു, ത്രിരാഷ്ട്ര പരമ്പരയിൽ ഓസ്ട്രേലിയ vs ഇന്ത്യ ഫൈനൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ത്രിരാഷ്ട്ര ടൂർണമെന്റിലെ അവസാന ട്വി20 മത്സരത്തിൽ ഓസ്ട്രേലിയ വനിതകൾ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. പതിനാറു റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ വനിതകൾ 7 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുത്തിരുന്നു. 50 റൺസ് എടുത്ത ബെത് മൂണിയുടെ മികവിലായിരുന്നു ഓസ്ട്രേലിയ ഈ സ്കോറിൽ എത്തിയത്.

ചെറിയ ലക്ഷ്യമായിരുന്നു എങ്കിലും പിന്തുടർന്ന് വിജയിക്കാൻ ഇംഗ്ലണ്ടിനായില്ല. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ. ഓസ്ട്രേലിയക്ക് വേണ്ടി മൂന്ന് വിക്കറ്റുമായി സോഫി ബൗൾ കൊണ്ട് തിളങ്ങി. ഇതോടെ ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും എന്ന് ഉറപ്പായി. ബുധനാഴ്ച ആകും ഫൈനൽ നടക്കുക.