ഡിബാലയുമായി പുതിയ കരാർ ചർച്ച ആരംഭിച്ചതായി യുവന്റസ്

- Advertisement -

യുവന്റസ് താരം ഡിബാലയെ ക്ലബിൽ നിലനിർത്താൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചതായി യുവന്റസ് ഡയറക്ടർ ഫാബിയോ പരിസിറ്റി. ഈ സീസണിൽ പരിശീലകൻ സാരിക്ക് കീഴിൽ നടത്തുന്ന ഗംഭീര പ്രകടനങ്ങൾ ആണ് ഡിബാലയ്ക്ക് പുതിയ കരാർ നൽകാനുള്ള തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത്. ഈ സീസൺ തുടക്കത്തിൽ ഡിബാലയെ യുവന്റസ് പല ശ്രമങ്ങളും നടത്തി എങ്കിലും താരം ക്ലബ് വിടാതെ നിൽക്കുകയായിരുന്നു. എന്നാൽ പുതിയ ചർച്ചകൾ ആരംഭിച്ചതായും എല്ലാം നല്ല രീതിയിലാണ് പോകുന്നത് എന്നും ഫാബിയോ പറഞ്ഞു.

ഡിബാല പുതിയ കരാറിൽ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷ. ക്ലബിൽ ഡിബാലയുടെ പ്രാധാന്യത്തെ കുറിച്ച് ബോർഡിന് ബോധ്യമുണ്ട് എന്നും ഫാബിയോ പറഞ്ഞു. ഈ സീസണിൽ ഇതുവരെ നിർണായക ഗോളുകളും അസിസ്റ്റുകളുമായ ഡിബാല ടീമിന് വലിയ സംഭാവന ചെയ്തിട്ടുണ്ട്. 2024വരെ ഉള്ള കരാറാണ് ഡിബാലയ്ക്ക് ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. വർഷം 9 മില്യണോളം ആയിരിക്കും വേതനം. റൊണാൾഡോ വന്നതോടെ യുവന്റസിൽ സ്ഥാനം നഷ്ടപ്പെട്ടതായിരുന്നു ഡിബാലയെ വിൽക്കാൻ യുവന്റസ് ശ്രമിക്കാൻ കാരണം. എങ്കിലും സാരിയുടെ പരിശീലനത്തിൽ വീണ്ടും ഡിബാല പഴയ ഫോമിലേക്ക് എത്തുകയായിരുന്നു. താരം ഉടൻ തന്നെ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷ.

Advertisement