ഇംഗ്ലണ്ട് വനിതകളുടെ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് ബോര്‍ഡ്, സോഫിയ ഡങ്ക്ലിയ്ക്ക് കന്നി കരാര്‍

- Advertisement -

സോഫിയ ഡങ്ക്ലിയ്ക്ക് ആദ്യമായി കേന്ദ്ര കരാര്‍ നല്‍കി ഇംഗ്ലണ്ട്. ഇന്ന് 17 അംഗ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ടപ്പോൾ ക്രിസ്റ്റി ഗോര്‍ഡണ് പകരം ആണ് സോഫിയയ്ക്ക് ഇടം ലഭിച്ചത്. 2018 വനിത ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച 22 വയസ്സുകാരി താരം 15 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.

2022 ഒക്ടോബര്‍ 31 വരെയായിരിക്കും കരാര്‍ എന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. നേരത്തെ 2020 ജൂണിൽ ഇംഗ്ലണ്ട് 25 വനിത പ്രാദേശിക താരങ്ങള്‍ക്ക് പ്രൊഫഷണൽ കരാര്‍ നല്‍കിയിരുന്നു. പിന്നീട് ഡിസംബറിൽ പട്ടികയിലേക്ക് 16 പേരെക്കൂടി ചേര്‍ത്തു.

കേന്ദ്ര കരാര്‍ ലഭിച്ച താരങ്ങള്‍ : Tammy Beaumont, Katherine Brunt, Kate Cross, Freya Davies, Sophia Dunkley, Sophie Ecclestone, Georgia Elwiss, Sarah Glenn, Katie George, Heather Knight, Amy Jones, Nat Sciver, Anya Shrubsole, Mady Villiers, Fran Wilson, Lauren Winfield-Hill, Danni Wyatt

 

Advertisement