കോമാൻ ബാഴ്സലോണയിൽ തുടരാൻ അർഹിക്കുന്നു എന്ന് ഗ്വാർഡിയോള

Images
- Advertisement -

ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാനെ നിലനിർത്തിയത് നല്ല തീരുമാനം ആണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോള. താൻ കോമാൻ തുടരുന്നതിൽ സന്തോഷവാൻ ആണെന്നും കോമാൻ ആണ് ഏറ്റവും അനുയോജ്യൻ എന്നും പെപ് പറഞ്ഞു. താൻ ബാഴ്സലോണ പ്രസിഡന്റ് ലപോർടയുമായി സംസാരിച്ചിരുന്നു എന്നും ലപോർടെ കോമാനെ വിശ്വസിക്കുന്നുണ്ട് എന്നും പെപ് പറഞ്ഞു. ഈ കഴിഞ്ഞ സീസൺ എല്ലാവർക്കും വിഷമകരമായിരുന്നു. കോമാൻ അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ ആകും. ആരാധകർ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരുന്നതും സഹായകരമാകും എന്നും പെപ് പറഞ്ഞു.

രണ്ടാം സീസണാണ് പരിശീലകർക്ക് എപ്പോഴും മികച്ച സീസൺ എന്നും ഗ്വാർഡിയോള പറഞ്ഞു. കഴിഞ്ഞ സീസണിൽ സ്പെയിനിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ച ടീമിൽ ഒന്നായിരുന്നു ബാഴ്സലോണ എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു. ലീഗിൽ പിറകിലേക്ക് പോയെങ്കിലും ഒരു കപ്പ് നേടാൻ കോമന് ആയിരുന്നു‌. അത് വലിയ കാര്യമാണ് എന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement