അനായാസ വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

അയര്‍ലണ്ടിനെതിരെ ടി20 ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തിൽ അനായാസ വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 182/4 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് വനിതകളെ 119/7 എന്ന സ്കോറിലൊതുക്കി 63 റൺസ് വിജയം ടീം നേടി.

മെഗ് ലാന്നിംഗ് 49 പന്തിൽ 74 റൺസും താഹ്‍ലിയ മക്ഗ്രാത്ത് 45 പന്തിൽ 70 റൺസും നേടിയാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. അയര്‍ലണ്ടിനായി ജോര്‍ജ്ജീന ഡെംപ്സി രണ്ട് വിക്കറ്റ് നേടി.

അയര്‍ലണ്ട് നിരയിൽ ഒര്‍ള 25 റൺസും ലോറ ഡെലനി 21 റൺസും നേടിയതൊഴിച്ചാൽ മറ്റാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. ജെസ്സ് ജോന്നാസെന്‍, അലാന കിംഗ്, മെഗാന്‍ ഷൂട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ഓസ്ട്രേലിയയ്ക്കായി നേടി.