ഐസാളിന്റെ യുവതാരത്തെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി

യുവതാരങ്ങൾക്ക് എന്നും പ്രാധാന്യം കൊടുക്കുന്ന ഹൈദരാബാദ് എഫ് സി ഒരു യുവതാരത്തെ കൂടെ ടീമിലേക്ക് എത്തിച്ചു. ഐസാളിന്റെ യുവതാരമായ രാമ്ലുചുംഗയാണ് ഹൈദരബാദിൽ എത്തിയത്. താരം ഐസാളിൽ ദീർഘകാല കരാർ ഒപ്പുവെച്ചു. 21കാരനായ താരം കഴിഞ്ഞ ഐലീഗിൽ ഐസാളിനായി വകിയ പ്രകടനം കാഴ്ചവെച്ചിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ നേടിയിരുന്നു. 16 മത്സരങ്ങൾ താരം കഴിഞ്ഞ ഐലീഗിൽ കളിച്ചിരുന്നു.

വിങ്ങുകളിൽ കളിക്കുന്ന താരം ഐസാളിനായി ഇടതു വിങ്ങിൽ ആയിരുന്നു കളിച്ചിരുന്നത്.