ദീപ്തി അത് അറി‍ഞ്ഞോണ്ട് ചെയ്തതാണെന്ന് കരുതുന്നില്ല, വിവാദ റണ്ണൗട്ടിനെക്കുറിച്ച് ഹീത്തര്‍ നൈറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള എട്ട് റൺസ് വിജയത്തിന്റെ ടേണിംഗ് പോയിന്റെന്ന് പറയുന്നത് മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന താമി ബ്യൂമോണ്ടിനെയും ഹീത്തര്‍ നൈറ്റിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ദീപ്തി ശര്‍മ്മയുടെ ഒരോവര്‍ ആണ്. 59 റൺസ് നേടിയ താമിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ദീപ്തിയുടെ അടുത്ത പന്തിൽ വിവാദമായ രീതിയിൽ നോൺ സ്ട്രൈക്കേഴ്സ് എന്‍ഡിൽ ഹീത്തര്‍ നൈറ്റ് റണ്ണൗട്ട് ആകുകയായിരുന്നു.

ദീപ്തി അത് അറിഞ്ഞോണ്ട് ചെയ്തതാണെന്ന് താന്‍ കരുതുന്നില്ലെന്നാണ് മത്സരശേഷം വിഷയത്തെക്കുറിച്ച് ആരാ‍ഞ്ഞപ്പോള്‍ ഇംഗ്ലണ്ട് നായിക പറഞ്ഞത്. തനിക്ക് വിചാരിച്ച പോലെ ക്രീസിൽ എത്തുവാന്‍ സാധിച്ചില്ലെന്നും താരം അറിഞ്ഞ് കൊണ്ടല്ല തന്റെ വഴിമുടുക്കിയതെന്നും ഹീത്തര്‍് വ്യക്തമാക്കി.

അത് ഔട്ട് വിധിച്ചതോടെയാണ് കളി മാറിയതെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. ഈ രണ്ട് വിക്കറ്റുകള്‍ക്ക് മുമ്പ് 106/2 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് ഇന്നിംഗ്സ് 106/4 എന്ന നിലയിലേക്കും ഒടുവിൽ 140/8 എന്ന നിലയിലേക്കും അവസാനിച്ച് മത്സരം കൈവിടുകയായിരുന്നു.