ഇത് ടീം അര്‍ഹിച്ച വിജയം – ഹര്‍മ്മന്‍പ്രീത് കൗര്‍

Indiawomen

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിൽ നേടിയ എട്ട് റൺസ് വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ടീമിനായിരുന്നുവെന്നും പറഞ്ഞ് ഹര്‍മ്മന്‍പ്രീത് കൗര്‍. മികച്ച തുടക്കം നേടിയ ടീം അവസാന നിമിഷം വരെ പൊരുതിയതിന്റെ ഫലമായാണ് ഈ വിജയം നേടാനായതെന്നും ടീം ക്യാപ്റ്റനായ ഹര്‍മ്മന്‍പ്രീത് കൗര്‍.

മികച്ച തുടക്കത്തിന് ശേഷം ഏതാനും ഓവറുകളിൽ ഇന്ത്യ കളി കളയുന്നതാണ് കണ്ടതെന്നും പിന്നീട് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഫീൽഡര്‍മാരും മികച്ച പിന്തുണയാണ് ടീമിന് നല്‍കിയതെന്ന് കൗര്‍ വ്യക്തമാക്കി.

Previous articleതോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം തനിക്ക് എന്ന് സൗത്ഗേറ്റ്
Next articleദീപ്തി അത് അറി‍ഞ്ഞോണ്ട് ചെയ്തതാണെന്ന് കരുതുന്നില്ല, വിവാദ റണ്ണൗട്ടിനെക്കുറിച്ച് ഹീത്തര്‍ നൈറ്റ്