ടൂർണമെന്റിന്റെ താരമാവുന്ന ആദ്യ ഗോൾ കീപ്പറായി ഡൊണ്ണരുമ്മ

Gianluigi Donnarumma Italy Penalty

യൂറോ കപ്പിന്റെ ചരിത്രത്തിൽ ടൂർണമെന്റിന്റെ താരമാവുന്ന ആദ്യ ഗോൾ കീപ്പറായി ഇറ്റാലിയൻ ഗോൾ ഗോൾ കീപ്പർ ഡൊണ്ണരുമ്മ. ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോല്പിച്ച് ഇറ്റലി കിരീടം നേടിയതിന് പിന്നാലെയാണ് ഡൊണ്ണരുമ്മ ടൂർണമെന്റിന്റെ താരമായി മാറിയത്.

സെമിയിലും ഫൈനലിലും ടൈ ബ്രേക്കറിൽ നിർണായക രക്ഷപെടുത്തലുകൾ നടത്തി ഡൊണ്ണരുമ്മ ഇറ്റലിക്ക് ജയം നേടി കൊടുത്തിരുന്നു. ഫൈനലിൽ ഇംഗ്ലണ്ട് താരങ്ങളായ സാഞ്ചോ, സാക എന്നിവരുടെ പെനാൽറ്റി കിക്കുകൾ രക്ഷപെടുത്തിയാണ് ഡൊണ്ണരുമ്മ ഇറ്റലിക്ക് യൂറോ കപ്പ് കിരീടം നേടി കൊടുത്തത്.

യൂറോ കപ്പിൽ ഈ വർഷം വെറും 4 ഗോളുകൾ മാത്രമാണ് ഡൊണ്ണരുമ്മ വഴങ്ങിയത്. ഒരു മത്സരത്തിൽ പോലും താരം ഒന്നിൽ കൂടുതൽ ഗോളുകൾ വഴങ്ങുകയും ചെയ്തിരുന്നില്ല.

Previous articleദീപ്തി അത് അറി‍ഞ്ഞോണ്ട് ചെയ്തതാണെന്ന് കരുതുന്നില്ല, വിവാദ റണ്ണൗട്ടിനെക്കുറിച്ച് ഹീത്തര്‍ നൈറ്റ്
Next articleബിഗ് ബാഷ് ഡിസംബര്‍ ആദ്യ വാരം മുതൽ, കമ്മിന്‍സ്, സ്റ്റാര്‍ക്ക് എന്നിവര്‍ വിട്ട് നില്‍ക്കും