സെമിയിൽ ഇംഗ്ലണ്ടിന് ഹീത്തര്‍ നൈറ്റിന്റെ സേവനം ഇല്ല, ദി ഹണ്ട്രെഡിൽ നിന്നും താരം പുറത്ത്

Sports Correspondent

കോമൺവെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ടിന് തിരിച്ചടിയായി ഹീത്തര്‍ നൈറ്റിന്റെ പരിക്ക്. സെമിയിലേക്ക് യോഗ്യത നേടിയ ഇംഗ്ലണ്ട് വനിതകള്‍ക്ക് താരത്തിന്റെ സേവനം പരിക്ക് മൂലം നഷ്ടമാകും. ദി ഹണ്ട്രെഡിലും താരം കളിക്കില്ല.

താരം ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ പരമ്പരയ്ക്കിടെയുള്ള ടി20 മത്സരത്തിനിടെ ആണ് താരത്തിന് പരിക്കേറ്റത്. പിന്നീട് പരമ്പരയിലെ മറ്റു മത്സരങ്ങള്‍ കളിക്കാതിരുന്ന താരം കോമൺവെൽത്ത് ഗെയിംസിൽ ശ്രീലങ്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെയുള്ള മത്സരങ്ങളിലും കളിച്ചിരുന്നില്ല.

നൈറ്റിന്റെ അഭാവത്തിൽ നാറ്റ് സ്കിവര്‍ ആയിരുന്നു ഇംഗ്ലണ്ടിനെ നയിച്ചത്.