ടി20 ലോകകപ്പിന് യോഗ്യത നേടിയ ബംഗ്ലാദേശ് വനിത ടീം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന വനിത ടി20 ലോകകപ്പിന് യോഗ്യത നേടി ബംഗ്ലാദേശ് വനിത ടീം. ഇന്ന് നടന്ന ക്വാളിഫയിങ് മത്സരത്തിൽ ജയിച്ച് ഫൈനലിൽ എത്തിയതോടെയാണ് ബംഗ്ളദേശ് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. അയർലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് ഫൈനൽ ഉറപ്പിച്ചത്.

ആദ്യം ബാറ്റ് അയർലണ്ട് 20 ഓവറിൽ 85 റൺസ് മാത്രമാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് നാല് വിക്കറ്റും ഒൻപത് പന്തും ബാക്കി നിൽക്കെ ജയിച്ച് ഫൈനൽ ഉറപ്പിക്കുകയായിരുന്നു. അയർലണ്ട് നിരയിൽ 25 റൺസ് വീതം എടുത്ത ഡെലനിയും എൽമീർ റിച്ചാർഡ്സണുമാണ് സ്കോർ 85ൽ എത്തിച്ചത്.

ബംഗ്ളദേശിന് വേണ്ടി ഫഹീമ ഖാതൂൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.  തുടർന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 32 റൺസ് എടുത്ത സഞ്ചിത ഇസ്ലാമിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ജയം ഉറപ്പിക്കുകയായിരുന്നു.