രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശം

Sports Correspondent

Englandwomen
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെയുള്ള ഏക ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ 55/3 എന്ന നിലയിൽ. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാന്‍ ഇനിയും 78 റൺസാണ് ടീം നേടേണ്ടത്.

ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 284 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 417/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇസബെല്ല വോംഗ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് നേടി.

മൂന്നാം ദിവസത്തെ മത്സരത്തിൽ ഏറെ സമയം മഴ കാരണം നഷ്ടപ്പെടുകയായിരുന്നു.