ശ്രീലങ്കയെ എറിഞ്ഞിട്ട് വിജയത്തുടക്കവുമായി ഇന്ത്യ

41 റൺസ് വിജയവുമായി ഏഷ്യ കപ്പിന് വിജയത്തുടക്കം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 18.2 ഓവറിൽ 109 റൺസിന് പുറത്താകുകയായിരുന്നു.

30 റൺസ് നേടിയ ഹസിനി പെരേര ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഹര്‍ഷിത മാധവി 26 റൺസും നേടി. ഇന്ത്യയ്ക്കായി ദയലന്‍ ഹേമലത മൂന്നും ദീപ്തി ശര്‍മ്മ, പൂജ വസ്ട്രാക്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.