ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് കൊറോണ വൈറസ് ബാധമൂലം മാറ്റിവെക്കുമെന്നും ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താമെന്നും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ. ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഓസ്ട്രേലിയയിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ നിശ്ചയിച്ച പ്രകാരം ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറഞ്ഞിരുന്നു.
ഈ സമയത്ത് ഐ.പി.എൽ നടത്തുകയാണെങ്കിൽ ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോർഡുകൾക്ക് താരങ്ങളുടെ യാത്രയെ പറ്റി ചിന്തിക്കേണ്ട കാര്യം ഇല്ലെന്നും ഐ.പി.എല്ലിന് വേണ്ടിയുള്ള യാത്ര ഓരോ താരങ്ങളുടെയും വ്യക്തിപരമായ കാര്യമാണെന്നും ടെയ്ലർ പറഞ്ഞു. ടി20 ലോകകപ്പിൽ 15 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ടെന്നും ഏഴ് വേദികളിലായി 45 മത്സരങ്ങൾ നടക്കേണ്ടതുണ്ടെന്നും ടെയ്ലർ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ മത്സരങ്ങൾക്ക് വേണ്ടി യാത്ര ചെയുക എളുപ്പമല്ലെന്നും ടെയ്ലർ പറഞ്ഞു.
താരങ്ങൾക്ക് 14 ദിവസത്തെ ഐസൊലേഷൻ ഏർപ്പെടുത്തുകയും ചെയ്താൽ മത്സരം നടത്തുക കൂടുതൽ ബുദ്ധിമുട്ട് ആവുമെന്നും ടെയ്ലർ പറഞ്ഞു. അത്കൊണ്ട് ഈ സമയത്ത് ഐ.പി.എൽ നടത്താമെന്നും ടെയ്ലർ പറഞ്ഞു.