ഇന്ത്യയില്‍ നിന്ന് ലോര്‍ഡ്സ് ടെസ്റ്റ് തട്ടിയെടുത്ത് ക്രിസ് വോക്സും ജോണി ബൈര്‍സ്റ്റോയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോര്‍ഡ്സില്‍ ടെസ്റ്റില്‍ ശക്തി തെളിയിച്ച് ഇംഗ്ലണ്ട്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 357/6 എന്ന നിലയിലാണ്. 17 ഓവറുകളോളം അവശേഷിക്കെ വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. 250 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട്  ലോര്‍ഡ്സില്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിട്ടുള്ളത്.

ഇന്ത്യയെ 107 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ 89/4 എന്ന നിലയില്‍ നിന്ന് അടുത്ത് രണ്ട് സെഷനുകളും ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. കന്നി ശതകം നേടിയ ക്രിസ് വോക്സും 93 റണ്‍സ് നേടി പുറത്തായ ജോണി ബൈര്‍സ്റ്റോയുമാണ് മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്.

89/4 എന്ന നിലയില്‍ ലഞ്ചിനു ശേഷം മത്സരം പുനരാരംഭിച്ച ശേഷം ജോസ് ബട്‍ലറെയാണ്(24) ഇംഗ്ലണ്ടിനു ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ മൂന്നാം വിക്കറ്റായിരുന്നു ജോസ് ബട്‍ലര്‍. എന്നില്‍ പിന്നീട് ഇന്ത്യയ്ക്ക് യാതൊരുവിധ സാധ്യതയുമില്ലാതെ ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ക്രിസ് വോക്സും ബൈര്‍സ്റ്റോയും കൂടി മത്സരം ഇംഗ്ലണ്ടിന്റെ പക്ഷത്താക്കുയായിരുന്നു.

തന്നെക്കാള്‍ മുമ്പേ ക്രീസിലെത്തിയ ബൈര്‍സ്റ്റോയെക്കാള്‍ വേഗത്തില്‍ ബാറ്റ് വീശി ശതകം പൂര്‍ത്തിയാക്കിയത് ക്രിസ് വോക്സായിരുന്നു. വോക്സിന്റെ ശതകത്തിനു ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ 93 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഹാര്‍ദ്ദിക്കിന്റെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ക്രിസ് വോക്സ് 120 റണ്‍സുമായും 22 റണ്‍സ് നേടി സാം കറനുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial