സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിൽ ആവശ്യത്തിനുള്ള അവസരം ലഭിയ്ക്കണമെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ സഞ്ജു 38 പന്തിൽ 36 റൺസ് നേടി പുറത്താകുകയായിരുന്നു.
സഞ്ജുവിന് ഇതിനു മുമ്പും ഇന്ത്യന്‍ ടീമിൽ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും താരത്തിന് ദൈര്‍ഘ്യമേറിയ ഒരു അവസരം ഒരിക്കലും ഇന്ത്യന്‍ ടീം മാനേജ്മെന്റ് നൽകിയിരുന്നില്ല. ന്യൂസിലാണ്ടിനെതിരെയുള്ള ടി20 ടീമിൽ താരം അംഗമായിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും സഞ്ജുവിന് അവസരം ലഭിച്ചില്ല.
സഞ്ജു മികച്ച ഫോമിലാണെന്നും താരത്തിന് അവസരം ലഭിയ്ക്കുന്നില്ലെങ്കിൽ സ്വാഭാവികമായി സോഷ്യൽ മീഡിയയിൽ അത് പ്രതികരണങ്ങളായി വരുമെന്നും സഞ്ജുവിന് ഏറെ അവസരങ്ങള്‍ ലഭിയ്ക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.














