ആദ്യ ഏകദിനത്തിൽ വിജയം കുറിച്ച് വെസ്റ്റിന്‍ഡീസ്

നേടിയത് അഞ്ച് വിക്കറ്റ് വിജയം

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ ആധികാരിക വിജയവുമായി വെസ്റ്റിന്‍ഡീസ്. എതിരാളികളെ 190 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം 39 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റിന്‍ഡീസിന്റെ വിജയം.

മൂന്ന് വീതം വിക്കറ്റ് നേടി അകീൽ ഹൊസൈനും അൽസാരി ജോസഫും ന്യൂസിലാണ്ടിനെ വരിഞ്ഞ് കെട്ടിയപ്പോള്‍ ജേസൺ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് നേടി. 34 റൺസ് നേടിയ കെയിന്‍ വില്യംസൺ ടോപ് സ്കോറര്‍ ആയപ്പോള്‍ മൈക്കൽ ബ്രേസ്‍വെൽ 31 റൺസ് നേടി. മിച്ചൽ സാന്റനറും ഫിന്‍ അല്ലനും 25 റൺസ് വീതം നേടിയപ്പോള്‍ മാര്‍ട്ടിന്‍ ഗപ്ടിൽ 24 റൺസ് നേടി.

79 റൺസ് നേടിയ ഷമാര്‍ ബ്രൂക്സ് ആണ് വിന്‍ഡീസിന്റെ വിജയ ശില്പി. നിക്കോളസ് പൂരന്‍ 28 റൺസും ഷായി ഹോപ് 26 റൺസും നേടി. ന്യൂസിലാണ്ടിനായി ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും രണ്ട് വീതം വിക്കറ്റ് നേടി.

 

Story Highlights: Shamarh Brooks, Alzarri Joseph, Akeal Hossein helps windies beat New Zealand in the first ODI.