വിന്‍ഡീസ് പ്രതിരോധത്തില്‍, മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് പതറുന്നു. രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 59/3 എന്ന നിലയിലാണ് പ്രതിരോധത്തില്‍ ആയത്. ക്രെയിഗ് ബ്രാത്‍വൈറ്റിനെ(1) നഷ്ടമായ ശേഷം ജോണ്‍ കാംപെല്‍(32), ഷായി ഹോപ്(17) കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും ജോഫ്ര ആര്‍ച്ചര്‍ കാംപെല്ലിനെ പുറത്താക്കി ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നേടി കൊടുത്തു.

അധികം വൈകാതെ ഷായി ഹോപിനെ ജെയിംസ് ആന്‍ഡേഴ്സണും പുറത്തായതോടെ വിന്‍ഡീസ് 58/3 എന്ന നിലയിലേക്ക് വീണു. ബ്രാത്‍വൈറ്റിന്റെ വിക്കറ്റ് സ്റ്റുവര്‍ട് ബ്രോഡ് ആണ് നേടിയത്. ചായയ്ക്ക് പിരിയുമ്പോള്‍ വിന്‍ഡീസിനായി 4 റണ്‍സുമായി ഷമാര്‍ ബ്രൂക്ക്സും റണ്ണൊന്നുമെടുക്കാതെ റോസ്ടണ്‍ ചേസുമാണ് ക്രീസിലുള്ളത്.