ട്രീ ബ്രേക്കിന് പിരിയുമ്പോള്‍ വിന്‍ഡീസിന് 8 വിക്കറ്റ് നഷ്ടം, ഇപ്പോളും 111 റൺസ് പിന്നിൽ

ബാര്‍ബഡോസിൽ നാലാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 396/8 എന്ന നിലയിൽ. ക്രെയിഗ് ബ്രാത്‍വൈറ്റ് പൊരുതി നിന്ന ശേഷം വീണപ്പോള്‍ 160 റൺസാണ് താരം നേടിയത്.

178 ഓവറുകള്‍ അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഇനിയും 111 റൺസ് പിന്നിലാണ്. 24 റൺസുമായി ജോഷ്വ ഡാ സിൽവയും 4 റൺസ് നേടി വീരസാമി പെരുമാളുമാണ് ക്രീസിലുള്ളത്.