വിന്‍ഡീസിന് പുതിയ ബാറ്റിംഗ് കോച്ച്

- Advertisement -

വിന്‍ഡീസ് ബാറ്റിംഗ് കോച്ചായി നിയമിതനായി മോണ്ടി ദേശായി. പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചായി രണ്ട് വര്‍ഷത്തേക്കാണ് മോണ്ടി ദേശായി കരാറിലെത്തിയിരിക്കുന്നത്. കാനഡയുടെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ദേശായി 2018 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗ് കോച്ചായിരുന്നു. അടുത്തിടെ ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ യുഎഇയുടെ ബാറ്റിംഗ് കോച്ചും താരം തന്നെയായിരുന്നു.

ഇന്ത്യയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്ക് മുമ്പായി ദേശായി ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഡിസംബര്‍ ആറിന് ഹൈദ്രാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Advertisement